18 January, 2017 07:41:22 PM
കാമുകനൊപ്പം ഷവര്‍ ചെയ്തതും ഫോണ്‍ സെക്സില്‍ ഏര്‍പ്പെട്ടതും തുറന്ന് പറഞ്ഞ് പ്രീയങ്ക
മുംബൈ: പ്രണയത്തെക്കുറിച്ചും, ലൈംഗികതയെക്കുറിച്ചും തുറന്നു പറഞ്ഞ് ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര. കാമുകനൊപ്പം ഷവര്‍ ചെയ്തതും പ്രണയം തകര്‍ന്നപ്പോള്‍ മുന്‍കാമുകനെ ചുംബിച്ചതും തുടങ്ങിയുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത് കോഫീ വിത്ത് കരണിലൂടെ. ഫോണ്‍ സെക്സില്‍ ഏര്‍പ്പെട്ട കഥയും വെളിപ്പെടുത്തിയ പ്രിയങ്ക താരങ്ങളുടെ മനസ്സ് ചൂഴ്ന്നെടുത്ത് കാര്യങ്ങള്‍ പുറത്തു പറഞ്ഞെടുക്കുന്ന കരണ്‍ പ്രിയങ്കയെയും വെറുതെ വിട്ടില്ല.
വിവാഹത്തെക്കുറിച്ചും പങ്കാളിക്ക് വേണ്ട ഗുണങ്ങളെപ്പറ്റിയും പ്രിയങ്ക പറയുന്നുണ്ട്. പ്രണയം തകര്‍ന്നപ്പോള്‍ അതിന്റെ വാശിക്കായി അതിനു മുന്‍പുണ്ടായിരുന്ന കാമുകനെ വിളിച്ചു വരുത്തി ചുംബിച്ചു. കൂടുതല്‍ പറഞ്ഞാല്‍ ശരിയാവില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയ പ്രിയങ്ക ഫോണ്‍ സെക്സിനേക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ പ്രോഗ്രാം എന്റെ അമ്മ കാണാതിരിക്കുന്നതാകും നല്ലതെന്നും പറഞ്ഞു. പരിപാടിയുടെ പ്രൊമോ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു.