18 January, 2017 01:31:55 PM
നടന്‍ ശരത് കുമാറിനെതിരേ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം
ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ച നടന്‍ ശരത്കുമാറിനെതിരെ രജനികാന്ത് ഫാന്‍സ് അസോസിയേഷന്‍. ശരത്കുമാര്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഫാന്‍സ് അസോസിയേഷന്‍ പ്രതിഷേധ പ്രകടനം നടത്തി. രജനികാന്ത് രാഷ്ട്രീയത്തിലേയ്ക്ക് വന്നാല്‍ ആദ്യം എതിര്‍ക്കുന്നത് താനായിരിക്കുമെന്നുമുള്ള ശരത് കുമാറിന്റെ പ്രസ്താവനയാണ് ചൊടിപ്പിച്ചത്.
തെരുവിലിറങ്ങിയ രജനി ആരാധകര്‍ ശരത്കുമാറിന്റെ കോലം കത്തിച്ചു. തങ്ങളുടെ സൂപ്പര്‍സ്റ്റാറിനോട് ശരത്കുമാര്‍ മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം. തുഗ്ലക് മാസികയുടെ മുന്‍ പത്രാധിപര്‍ ചോ രാമസാമിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് രാഷ്ട്രീയത്തിലിറങ്ങണമെന്ന ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്. സംസ്ഥാനത്തെ രാഷ്ട്രീയത്തില്‍ ചോ രാമസ്വാമി ഇല്ലാത്തതു വേദനയുണ്ടാക്കുന്നു എന്ന് രജനികാന്ത് പ്രതികരിച്ചു. ഇതാണ് വിവാദമായത്. പിന്നാലെ സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാര്‍ രംഗത്തെത്തുകായിയിരുന്നു.