10 January, 2017 03:52:27 PM
കാഴ്ചകളുടെ ലോകത്തേക്ക് ചിറക് വിരിച്ച് വൈക്കം വിജയലക്ഷ്മി
വൈക്കം: ഗായിക വൈക്കം വിജയലക്ഷ്മി കാഴ്ചകളുടെ ലോകത്തേക്ക്. ജന്മനാ കാഴ്ചയില്ലാതിരുന്ന വിജയലക്ഷ്മിക്ക് ചെറുതായി കാഴ്ച കിട്ടിതുടങ്ങിയെന്ന് വിജയലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും അറിയിച്ചു. ഹോമിയോ ഡോക്ടര്‍മാരായ ഇവര്‍ സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാവിധിപ്രാകാരമുള്ള ചികിത്സയാണ് വിജയല്ക്ഷ്മിക്ക് നല്‍കുന്നത്. ഏകദേശം പത്തുമാസം നീണ്ടുനിന്ന ചികിത്സക്കൊടുവിലാണ് വിജയല്ക്ഷ്മി പ്രകാശത്തെ തിരിച്ചറിഞ്ഞ് തുടങ്ങിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇപ്പോള്‍ പ്രകാശം തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നും വളരെ അടുത്തുള്ള വസ്തുക്കളെ നിഴല്‍പോലെ കാണാന്‍ സാധിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അധികം വൈകാതെ വിജയലക്ഷിക്ക് പൂര്‍ണ്ണമായും കാഴ്ച തിരിച്ചു കിട്ടുമെന്നും അവര്‍ പറഞ്ഞു.
പൂര്‍ണ്ണമായും കാഴ്ച തിരികെ ലഭിക്കുമെന്ന വിശ്വാസത്തിലാണ് വിജയലക്ഷ്മി. കാഴ്ച ലഭിച്ചാല്‍ തന്‍റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണഭൂതരായ, തന്‍റെ കണ്ണായി പ്രവര്‍ത്തിച്ച മാതാപിതാക്കളെ ആദ്യം കാണണം. മാത്രമല്ല തന്‍റെ കഴുത്തില്‍ താലി ചാര്‍ത്താന്‍ പോകുന്ന ആളെയും കാണണം. പൂര്‍ണ്ണമായും കാഴ്ച കിട്ടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് വിജയല്ക്ഷ്മി.