14 December, 2016 08:48:19 PM


ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം മാര്‍ച്ച് 29ന്



വൈക്കം: പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചു. തൃശൂർ അരിമ്പൂർ സ്വദേശി സന്തോഷാണ്​ വരൻ. വിജയലക്ഷ്​മിയുടെ വസതിയിൽവെച്ച്​ നടന്ന നിശ്ചയ ചടങ്ങിൽ മോതിരം മാറ്റം നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്​ ചടങ്ങളിൽ പ​ങ്കെടുത്തത്​. മാര്‍ച്ച് 29നാണ്​ വിവാഹം. ഉദയാനപുരം സ്വദേശിയായ മുരളീധരന്‍റെയും വിമലയുടെയും മകളാണ്​ വിജയലക്ഷ്​മി. സ്വതസിദ്ധമായ ആലാപന ശൈലികൊണ്ടും വ്യത്യസ്​തമായ ശബ്​ദംകൊണ്ടും ശ്രദ്ധനേടിയ ഗായികയാണവർ. മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാറിന്‍റെ അവാർഡും നേടിയിട്ടുണ്ട്​. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K