10 December, 2016 03:46:05 PM
ചലച്ചിത്രമേളയ്ക്ക് ആവേശം ഉയർത്തി ജഗതി ശ്രീകുമാർ മേളനഗരിയില്‍
തിരുവനന്തപുരം: ചലച്ചിത്രമേളയുടെ രണ്ടാം ദിവസം ആവേശം ഉയർത്തി ജഗതി ശ്രീകുമാർ മേളനഗരിയിലെത്തി. ആസ്വാദകർക്ക് ഏറെ ആവേശമേകിയാണ് പ്രിയപ്പെട്ട അമ്പിളി പ്രധാനവേദിയായ ടാഗോർ തിയേറ്ററിലെത്തിയത്. മലയാള സിനിമാ ചരിത്രം അടയാളപ്പെടുത്തുന്ന ദൃശ്യാവിഷ്ക്കാരം ഉദ്ഘാടനം ചെയ്യാനാണ് ജഗതി ശ്രീകുമാർ എത്തിയത്. ജഗതിയും ഷീലയും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
ആസ്വാദകർക്കൊപ്പം ജഗതിയും ദൃശ്യാവിഷ്ക്കാരം കണ്ടു. സംവിധായകൻ ലിജിൻ ജോസാണ് ദൃശ്യാവിഷ്ക്കാരം ഒരുക്കിയത്. മത്സരവിഭാഗ ചിത്രങ്ങളുടെ പ്രദർശനം തുടങ്ങി. തിയേറ്ററുകളില്ലെല്ലാം ആസ്വാദകരുടെ വൻ തിരക്കാണ്.
ഹംഗേറിയൻ ചിത്രം കോൾഡ് ഓഫ് കലണ്ടർ, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സിങ്ക്, ഈജിപ്ഷ്യൻ ചിത്രം ക്ലാഷ് എന്നീ മത്സരവിഭാഗ ചിത്രങ്ങളാണ് രണ്ടാം ദിവസം തിയേറ്ററുകളിലെത്തുന്നത്. സിനിമക്കൊപ്പമുള്ള നാടൻ കലാമേളയും ഇന്ന് തുടങ്ങും.