02 December, 2016 10:04:58 AM


മാഡ്‌ലിക്കു പിന്നാലെ രാധിക ആപ്തേയുടെ മറ്റൊരു നഗ്നരംഗം കൂടി ലീക്കായി



മുംബൈ: രാധിക ആപ്തേയുടെ മറ്റൊരു നഗ്നരംഗം കൂടി ലീക്കായി. ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന പുതിയ ചിത്രത്തിലെ രാധികയുടെ നഗ്നവീഡിയോ ആണ് ലീക്കായത്. ബൊംബാരിയ എന്നാണു ചിത്രത്തിന്റെ പേര്. ഇതില്‍ മേഘ്‌ന എന്ന കഥപാത്രമായാണു രാധിക എത്തുന്നത്. മൈക്കല്‍ ഇ വാര്‍ഡ് ആണ് ബോംബാരിയയുടെ സംവിധായകന്‍. 


മാഡ്‌ലി എന്ന് ഹ്രസ്വചിത്രത്തില്‍ രാധികയുടെ രംഗം ലീക്കായ അതേ സമയത്തു തന്നെയായിരുന്നു ഈ സിനിമയും ചിത്രീകരിച്ചിരിക്കുന്നത്.  അന്ന് അങ്ങനെ ഒരു രംഗം ലീക്കായപ്പോള്‍ ഈ ചിത്രത്തില്‍ നിന്നും ഇതു നീക്കം ചെയ്യണോ എന്നു ചോദിച്ചിരുന്നു. എന്നാല്‍ ഈ രംഗങ്ങള്‍ ചെയ്യാന്‍ രാധിക ധൈര്യം കാട്ടുകയായിരുന്നു എന്ന് സംവിധായകന്‍ മൈക്കല്‍ പറഞ്ഞു.


മേഘ്‌ന എന്ന ഫിലിം പബ്ലിസിസ്റ്റിനെയാണു രാധിക ഇതില്‍ അവതരിപ്പിക്കുന്നത്. തെരുവില്‍ വച്ച് മേഘനയുടെ ഫോണ്‍ മോഷ്ട്ടിക്കപ്പെടുകയും ഫോണ്‍ തട്ടിയെടുത്തയാളെ മേഘ്‌ന പിന്തുടരുകയും ചെയ്യുന്നു. ബോളിവുഡ് താരത്തോടൊപ്പം മേഘ്‌ന കുളിക്കുന്ന രംഗങ്ങള്‍ ഈ ഫോണിലുണ്ട്. ഈ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്താകുമോ എന്ന ചിന്ത മേഘ്‌നയെ അസ്വസ്ഥയാക്കുന്നു. ഇതാണു ചിത്രത്തിന്‍റെ പ്രമേയം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K