04 August, 2026 06:40:13 PM
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: നാല് സിപിഎം പ്രവർത്തകർക്ക് കൂടി ജാമ്യം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധനയ്ക്കായെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സി.പി.ഐ.എം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത നടപടികൾ കഴിഞ്ഞുവെന്നും വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്. 68 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഇവർ പുറത്തിറങ്ങുന്നത്. കേസിൽ മുൻപ് ഒൻപത് പ്രതികൾക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ മെയ് 27-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ സി.പി.ഐ.എം പ്രവർത്തകർ തടയുകയും ആക്രമിക്കുകയുമായിരുന്നു.







