11 January, 2026 06:35:50 AM
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പോലീസ് കസ്റ്റഡിയിൽ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഇന്നു പുലർച്ചെ പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു. മെയിൽ വഴി ലഭിച്ച പുതിയ പരാതിയിലാണ് കസ്‌റ്റഡിയിലെടുത്തതെന്നാണു സൂചന. പാലക്കാട് മണപ്പുള്ളിക്കാവിലെ ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം കെപിഎം റീജൻസിയിലായിരുന്നു രാഹുലിൻ്റെ താമസം.
രാഹുലിനെ കസ്‌റ്റഡിയിലെടുക്കുമ്പോൾ സഹായി മറ്റൊരു മുറിയിലായിരുന്നു. രാഹുലിനെ എവിടേക്കാണു കൊണ്ടുപോയതെന്ന് അറിയില്ലെന്ന് എംഎൽഎയുടെ അഭിഭാഷകൻ പറഞ്ഞു. രാഹുലിൻ്റെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ഡിവൈഎസ്പി അടക്കം 7 അംഗ പോലീസ് സംഘമെത്തിയാണ് എംഎൽഎയെ കസ്റ്റഡിയിൽ എടുത്തത്.







