28 January, 2026 03:37:14 PM


'ഇത്രയധികം പ്രശ്നക്കാരനായ ഷാജന്‍ സ്‌കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല?'; പൊലീസിനെതിരെ കോടതി



കൊച്ചി: യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനെതിരെ കൊച്ചി പൊലീസിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിമര്‍ശനം. നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണ് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ. എന്നിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് കോടതിയുടെ ചോദ്യം.

ഷാജന്‍ സ്‌കറിയ ഒളിവിലെന്ന പൊലീസ് വാദത്തിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഷാജന്‍ സ്‌കറിയ പ്രതിദിനം യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ. ഇത്രയധികം പ്രശ്നക്കാരനായ ഷാജന്‍ സ്‌കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോടതി ചോദിച്ചത്. ഡോക്ടറുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതിയുടെ വിമര്‍ശനം.

കടവന്ത്ര പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി നേരത്തെ ഷാജന്‍ സ്‌കറിയയെക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സെഷന്‍സ് കോടതിയുടെ വിമര്‍ശനം. ബിഎന്‍എസ്, ഐടി നിയമം, ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണ നിയമം എന്നീ നിയമങ്ങളിലെ ജാമ്യമില്ലാ വകുപ്പുകള്‍ ആണ് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്ക്കെതിരെ പൊലീസ് ചുമത്തിയത്. ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫെബ്രുവരി ഏഴിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K