26 January, 2026 07:12:05 PM
കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ മദ്യപാനം

തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് സ്റ്റേഷന് മുന്നില്‍ കാര്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇവര്‍ യൂണിഫോമിലല്ലെങ്കിലും ഡ്യൂട്ടിയില്‍ ഉള്ള സമയത്താണ് മദ്യപിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
സിവില്‍ ഡ്രസ്സില്‍ ആറ് പേരാണ് കാറിനകത്തുള്ളത്. പൊലീസ് ഉദ്യോഗസ്ഥന്റെ തന്നെ സ്വകാര്യ സ്‌കോര്‍പിയോ കാറില്‍ ഇരുന്നാണ് മദ്യപിക്കുന്നത്. ഒരു എഎസ്‌ഐയും അഞ്ച് സിപിഒമാരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പൊലീസ് സ്റ്റേഷനില്‍ എത്തിയ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തായത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി.






