11 November, 2025 12:10:10 PM


തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; അഞ്ച് പേര്‍ക്ക് കടിയേറ്റു



തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂസിയം വളപ്പില്‍ പ്രഭാത നടത്തത്തിന് എത്തിയ അഞ്ച് പേരെ തെരുവുനായ കടിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും പരിഹാരം കാണണമെന്നും ആളുകള്‍ ആവശ്യപ്പെട്ടു. മ്യൂസിയം വളപ്പിലെ നായ്ക്കളെ വാക്സിനേറ്റ് ചെയ്യുമെന്ന് മ്യൂസിയം വെറ്റിനറി ഡോക്ടര്‍ നികേഷ് കിരണ്‍ പറഞ്ഞു. കടി കിട്ടിയ എല്ലാ നായ്ക്കളേയും വാക്സിനേറ്റ് ചെയ്യും. വിഷയത്തില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പ്രഭാത സവാരിക്കെത്തിയ ആളുകളെ മാത്രമല്ല, മ്യൂസിയം പരിസരത്തുണ്ടായിരുന്ന നായ്ക്കളെയും തെരുവുനായ്ക്കള്‍ ആക്രമിച്ചു. കടിച്ച നായ്ക്ക് പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്നതായി ആക്രമിക്കപ്പെട്ടവര്‍ പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912