08 November, 2025 04:18:36 PM


ശബരിമല കാനനപാത നേരത്തെ തുറക്കണമെന്ന ഭക്തന്‍റെ ആവശ്യം ഹൈക്കോടതി തള്ളി



കൊച്ചി: ശബരിമല കാനന പാത നേരത്തെ തുറക്കണമെന്ന ഭക്തന്റെ ആവശ്യം തളളി ഹൈക്കോടതി. 17-ന് ദര്‍ശനത്തിന് ബുക്ക് ചെയ്ത ഭക്തന് രണ്ടുദിവസം മുന്‍പ് 15-ന് തന്നെ പാത തുറന്നുനല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംരക്ഷിത വനമേഖലയെന്നതും കാലാവസ്ഥ ഉള്‍പ്പെടെയുളള കാര്യങ്ങളും പരിഗണിച്ച് മാത്രമേ കാനന പാതയിലൂടെയുളള യാത്ര അനുവദിക്കാനാവുകയുളളുവെന്നും മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പ് കാനന പാതയിലൂടെയുളള യാത്രയ്ക്ക് അനുമതിയില്ലെന്ന് ദേവസ്വം ബെഞ്ച് നേരത്തെ വ്യക്തമാക്കിയതാണെന്നും ഹൈക്കോടതി അറിയിച്ചു.

കോൺഗ്രസ് എംഎൽഎ മാത്യൂ കുഴല്‍നാടനായിരുന്നു ഹർജിക്കാരന് വേണ്ടി ഹാജരായത്.മാത്യൂ കുഴല്‍നാടനെ പോലെയുള്ള അഭിഭാഷകര്‍ എല്ലാവശങ്ങളും പഠിച്ച ശേഷമാണ് ഇത്തരം ഹര്‍ജിയുമായി വരുന്നതെന്നാണ് പ്രതീക്ഷയെന്നും  ഡല്‍ഹിയില്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതുപോലെ എളുപ്പമല്ല കാനന പാതയിലൂടെയുളള യാത്രയെന്നും കോടതി വിമര്‍ശിച്ചു. പതിനേഴിന് മാത്രമേ കാനനപാത തുറക്കാനാവൂ എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916