13 October, 2025 07:17:45 PM
സംവരണം; മുനിസിപാലിറ്റികളിലെ നറുക്കെടുപ്പ് 16ന്

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികളിലെ സംവരണ വാർഡുകൾ നിർണയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 16ന് കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടക്കും. ബ്ലോക്കു പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18നും ജില്ലാ പഞ്ചായത്തുകളിലേത് 21നും കളക്ടേറ്റിലെ വിപഞ്ചിക ഹാളിലാണ് ക്രമീകരിച്ചിരിക്കുന്നത്.