01 October, 2025 08:15:25 PM
കോഴിക്കോട് മോഷ്ടിച്ച കാറില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം പ്രതിയെ പിടികൂടി നാട്ടുകാർ

കോഴിക്കോട്: പയ്യനാക്കലില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കാറില്‍ എത്തിയ യുവാവ് മദ്രസയില്‍ പോവുകയായിരുന്ന കുട്ടിയോട് കാറില്‍ കയറാന്‍ യുവാവ് ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട നാട്ടുകാര്‍ എന്തിനാണ് കുട്ടിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടത് എന്ന് ചോദിക്കുകയും കുട്ടിയെ ഒരിടം വരെ കൊണ്ടുപോകാനാണെന്ന് ഇയാള്‍ മറുപടി പറയുകയും ചെയ്തിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തതോടെയാണ് യുവാവിന് കുട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് മനസിലായത്.