26 September, 2025 11:12:27 AM
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഹൈക്കോടതി ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി ജീവനക്കാരൻ അറസ്റ്റിലായി. കാക്കനാട് ടിവി സെന്ററിന് സമീപമുള്ള ഫ്ലാറ്റിൽ താമസിക്കുന്ന ഹരീഷ് (50) എന്ന ഹൈക്കോടതിയിലെ കംപ്യൂട്ടർ അസിസ്റ്റന്റിനെയാണ് ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതിയുടെ ഫ്ലാറ്റിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം ലഭിച്ചതിനെ തുടർന്ന് ഇൻഫോപാർക്ക് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരീഷിനെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.