22 September, 2025 04:50:26 PM
മദ്യപിച്ച് എക്സൈസ് വാഹനം ഓടിച്ച ഡ്രൈവറെ സസ്പെൻഡ് ചെയ്തു

കോഴിക്കോട് : കോഴിക്കോട് മദ്യപിച്ച് എക്സൈസ് വാഹനം ഓടിച്ച ഡ്രൈവറെ എക്സൈസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് ഫറോക്ക് റേഞ്ച് എക്സൈസ് ഓഫിസിലെ ഡ്രൈവർ എഡിസൺ കെ ജെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. ഇയാളെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാത്രി ചേവായൂർ വെച്ച് വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞു വെയ്ക്കുകയായിരുന്നു.