20 September, 2025 08:16:28 PM
വസ്തു തർക്കത്തിലെ വിരോധം; യുവതിയെ കയ്യേറ്റം ചെയ്ത പ്രതി പിടിയിൽ

മണിമല: വസ്തു തർക്കത്തിലെ വിരോധം, യുവതിയെ കയ്യേറ്റം ചെയ്ത പ്രതി പിടിയിൽ. വിലക്ക് വാങ്ങിയ വസ്തു തിരികെ കൊടുക്കാത്തതിലുള്ള വിരോധം നിമിത്തം മണിമല സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്യുകയും വീടിൻ്റെ മതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തി പൊളിക്കുകയും ചെയ്തെന്ന കേസിൽ മണിമല വില്ലേജിൽ പൊന്തൻപുഴ പി ഒ യിൽ ചാരുവേലി ഗേറ്റ് ഓതറകുന്നേൽ വീട്ടിൽ ജോസഫ് കുര്യൻ മകൻ ജിബിൻ ജോസഫ് (29) എന്നയാളെ മണിമല പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ പേരിൽ മണിമല സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.