20 September, 2025 04:36:22 PM


കൗണ്‍സിലറുടെ ആത്മഹത്യ; മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍



തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഓഫിസില്‍ ആത്മഹത്യ ചെയ്തത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തത് ബിജെപി പ്രവര്‍ത്തകര്‍. വനിതാ മാധ്യമ പ്രവര്‍ത്തകരെ തള്ളിയിടുകയും കാമറകള്‍ തകര്‍ക്കുകയും ചെയ്തു. മാധ്യമങ്ങളുടെ പരാതി പരിശോധിക്കുമെന്ന് ബിജെപി നേതൃത്വം പറഞ്ഞു.

തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ തിരുമല അനില്‍ ആണ് മരിച്ചത്. കൗണ്‍സിലര്‍ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു അനിലിനെ കണ്ടെത്തിയത്. തിരുവനന്തപുരം നഗരത്തിലെ ബിജെപിയുടെ പ്രമുഖ നേതാവ് കൂടിയാണ് അനില്‍.രാവിലെ എട്ടരയോടെ ഓഫിസില്‍ എത്തിയ അനില്‍കുമാര്‍ ജീവനൊടുക്കുകയായിരുന്നു.

അനില്‍കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്കു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്. സൊസൈറ്റിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് നേതൃത്വം പറയുന്നത്. സാമ്പത്തിക ബാധ്യത വന്നപ്പോള്‍ അനില്‍കുമാറിനെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്നെന്നും നേതൃത്വം പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947