18 September, 2025 01:43:27 PM


ശ്രീകാര്യത്ത് ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവും പെൺസുഹൃത്തും അറസ്റ്റിൽ



തിരുവനന്തപുരം: ശ്രീകാര്യത്ത് ആറു വയസ്സുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ യുവാവും ഒത്താശ ചെയ്ത യുവതിയും അറസ്റ്റിൽ. നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശികളായ ഷിർഷാദ് (29), സീത (48) എന്നിവരെയാണ് പോക്സോ കേസിൽ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത അപ്പാർട്ടുമെൻ്റിലെ ആറുവയസുകാരിയെ ആണ് ഷിർഷാദ് ലൈംഗികമായി ദുരുപയോഗം ചെയ്തത്.

അപ്പാർട്ടുമെൻ്റിലെ താമസക്കാരിയായ സീതയുടെ സുഹൃത്താണ് ഷിർഷാദ്. അടുത്ത താമസക്കാരായതിനാൽ പരിചയമുള്ള കുട്ടി കളിക്കാനായി ഇവിടെയെത്തിയപ്പോഴാണ് ഷിർഷാദ് സ്നേഹം നടിച്ച് കുട്ടിയെ ദുരുപയോഗം ചെയ്തത്. ഇത് മനസ്സിലാക്കിയ രക്ഷകർത്താക്കൾ ശ്രീകാര്യം പൊലീസിൽ പരാതി നൽകി. പൊലീസ് നിർദേശിച്ചതനുസരിച്ച് ചൈൽ വെൽഫെയർ കമ്മിറ്റിയിലെത്തിച്ച കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
തുടർന്നായിരുന്നു ഒളിവിൽ പോയ ഇവരെ ഇന്നലെ രാത്രി ശ്രീകാര്യം പൊലീസ് പിടികൂടിയത്. കുട്ടിയെ ദുരുപയോഗം ചെയ്ത ഷിർഷാദിന് ഒത്താശ ചെയ്തതിനാണ് സീതയേയും പ്രതിചേർത്തത്. പ്രതികളെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946