25 July, 2025 10:53:53 AM
ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍; ഒളിച്ചിരുന്നത് കിണറ്റിൽ

കണ്ണൂർ: ജയിൽ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമി പൊലീസ് പിടിയിൽ. കണ്ണൂർ നഗരത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു ഒരു വീട്ടിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ജയിലിന് നാല് കിലോമീറ്റര്‍ അകലെയാണിത്. ആളുകളെ കണ്ടപ്പോള്‍ മതില്‍ ചാടി ഓടിയിരുന്നു. തലയിൽ തുണിക്കെട്ടിയ നിലയിലായിരുന്നു പ്രതിയെന്നും ദൃക്സാക്ഷികൾ പറയുന്നു.എന്നാൽ, ഗോവിന്ദച്ചാമിയെ പിടികൂടിയെന്ന കാര്യത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകണങ്ങളൊന്നും ലഭിച്ചിട്ടില്ല. സ്ഥിരികരിക്കാത്ത വാർത്തയെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാൽ, പിടികൂടിയ തത്സമയ ദൃശ്യങ്ങൾ അടക്കം പുറത്തു വന്നിരുന്നു. മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.