14 July, 2025 04:02:28 PM


ജയലളിതയുടെയും എംജിആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയിൽ



ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയിൽ. തൃശൂർ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീം കോടതിയിൽ എത്തിയത്. ജയലളിതയെ കൊലപ്പെടുത്തിയതെന്ന് യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് സുനിത കത്ത് നൽകിയിട്ടുണ്ട്. കൂടാതെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തു നൽകി. കേസിൽ അന്വേഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു.

ജയലളിതയെ കൊലപ്പെടുത്തിയതാണെന്നും അന്വേഷണം വേണമെന്നുമാണ് ആവശ്യം. താനൊരു സാധാരണ പെണ്ണാണെന്നും അമ്മയെ സംരക്ഷിച്ചവരാണ് അമ്മയെ കൊന്നതെന്നും സുനിത ആരോപിക്കുന്നു. ശശികലയാണ് തന്റെ അമ്മയെ കൊന്നത്. പേടിയായതുകൊണ്ടാണ് ഇത്രയും കാലം വെളിപ്പെടുത്താതിരുന്നത്. ഡിഎന്‍എ ടെസ്റ്റ് ചെയ്തതാണെന്നും സമൂഹത്തിന് മുന്നില്‍ ജയലളിത വെളിപ്പെടുത്താനിരുന്നതാണെന്നുമാണ് യുവതി പറയുന്നത്.

ജയലളിതയെ പോയി കാണാറുണ്ടായിരുന്നുവെന്നും തന്നെ സാമ്പത്തികമായി സഹായിച്ചിരുന്നുവെന്നും യുവതി പറയുന്നു. ജയലളിതയുടെ സ്റ്റാഫ് വഴിയാണ് പണം തന്നിരുന്നത്. 2024 ഓഗസ്ത് വരെ പണം തന്നിരുന്നുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K