13 July, 2025 12:50:02 PM
തമിഴ്നാട്ടിൽ ഡീസലുമായിപ്പോയ ഗുഡ്സ് ട്രെയിൻ പാളം തെറ്റി തീപിടിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഡീസലും ആയി പോയ ചരക്ക് ട്രെയിന് പാളം തെറ്റി തീപിടിച്ച് അപകടം. തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് 5 വാഗണുകളിൽ തീ പടർന്നത്. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തീപിടിത്തം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. എട്ട് ട്രെയിനുകള്‍ റദ്ദാക്കി. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.