02 July, 2025 07:54:36 PM
കുറവിലങ്ങാട് സയൻസ് സിറ്റി ഉദ്ഘാടനം; ട്രാഫിക് നിയന്ത്രണങ്ങൾ

കുറവിലങ്ങാട്: കുറവിലങ്ങാട് സയൻസ് സിറ്റിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിന് എത്തിച്ചേരുന്ന വാഹനങ്ങൾക്കായി നാളെ തീയതി പോലീസ് ഏർപ്പെടുത്തുന്ന ട്രാഫിക് നിയന്ത്രണങ്ങൾ.
കുറവിലങ്ങാട് സയൻസ് സിറ്റി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായി കൂത്താട്ടുകുളം ഭാഗത്തു നിന്നും നിന്നും വരുന്ന വലിയവാഹനങ്ങൾ കോഴ സയൻസ് സിറ്റിക്കു മുൻവശം ആളെയിറക്കി കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.
സയൻസ് സിറ്റി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായി കടപ്ലാമറ്റം, ഉഴവൂർ എന്നീ പഞ്ചായത്തുകളിൽ നിന്നും വരുന്ന വാഹനങ്ങൾ കോഴ സയൻസ് സിറ്റിക്കു മുൻവശം ആളെ ഇറക്കി കുര്യനാട് സെൻറ്. ആൻസ് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.
വെളിയന്നൂർ, മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിൽ നിന്നും വരുന്ന വാഹനങ്ങൾ കുര്യനാട് സെൻറ്. ആൻസ് സ്ക്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്
മാഞ്ഞൂർ ഞ്ചായത്തിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ കോഴ സയൻസ് സിറ്റിക്കു മുൻവശം ആളെ ഇറക്കി കുര്യനാട് സെന്റ് ആൻസ് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്
മാഞ്ഞൂർ പഞ്ചായത്തിൽ നിന്നും വരുന്ന ചെറിയ വാഹനങ്ങൾ കോഴ സയൻസ് സിറ്റിക്കു മുൻവശം ആളെ ഇറക്കി കുറവിലങ്ങാട് കോഴാ ജംങ്ങഷനുസമീപം നാഗാർജ്ജുന ആയൂർവേദ ഷോപ്പിനു എതിർ വശം ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്
കിടങ്ങൂർ കണക്കാരി പഞ്ചായത്തുകളിൽ നിന്നും വരുന്ന വലിയവാഹനങ്ങൾ കുര്യനാട് സെൻറ്. ആൻസ് സ്ക്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ് ചെറിയ വാഹനങ്ങൾ പകലോമറ്റം കൊച്ചിൽ സാനിവെയേഴ്സ് ബിൽഡിങ്ങിനുള്ളിലുള്ള ഗ്രൗണ്ടിൽ പാർക്കുചെയ്യേണ്ടതാണ്.
മുളക്കുളം ഞീഴൂർ എന്നീ പഞ്ചായത്തുകളിൽ നിന്നും വരുന്ന വലിയവാഹനങ്ങൾ സയൻസ് സിറ്റിക്കു സമീപം ആളെ ഇറക്കി ദേവമാതാ കോളേജ് ഗ്രൗണ്ടിൽ പാർക്കു ചെയ്യേണ്ടതാണ്
എല്ലാ വാഹനങ്ങളും അവരവർക്കായി നിർദ്ദേശിച്ചിട്ടുള്ള പാർക്കിംഗ് ഗ്രണ്ടിൽ നിന്നു തന്നെ ആളെ കയറ്റി തിരികെ പോകേണ്ടതാണ്
ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനുമുൻവശവും സഖിസെൻററിനു മുൻവശവും ഗ്രൗണ്ടിൽ പാർക്കുചെയ്യാവുന്നതാണ്.
സയൻസിറ്റിക്കു സമീപവും, MC റോഡിൻെറ വശങ്ങളിലും വാഹന പാർക്കിങ്ങ് അനുവദിക്കുന്നതല്ല.
നാളെ 10.00 am മുതല്‍ തെള്ളകം DM കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് ബഹു: കേരളാ മുഖ്യമന്ത്രിയും, മറ്റ് മന്ത്രിമാരും, വിവിധ വകുപ്പ് മേധാവിമാരും പങ്കെടുക്കുന്ന യോഗത്തോടനുബന്ധിച്ച് രാവിലെ 09.00 മണി മുതല്‍ ഏര്‍പ്പെടുത്തുന്ന ഗതാഗത ക്രമീകരങ്ങള്‍.
1.എം സി റോഡെ പട്ടിത്താനം ഭാഗത്തുനിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഏറ്റുമാനൂര്‍-മണര്‍കാട് ബൈപ്പാസ് വഴി പോകേണ്ടതാണ്. ഏറ്റുമാനൂര്‍ ടൗണ്‍ ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കാരിത്താസ് ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് മെഡിക്കല്‍ കോളേജ്, കുടമാളൂര്‍, ചുങ്കം, ചാലുകുന്ന് വഴി പോകേണ്ടതാണ്.
2. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വരുന്ന ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്റ് ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് പാറെച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറത്തൂട്ടി, ചാലുകുന്ന്, ചുങ്കം, കുടമാളൂര്‍, മെഡിക്കല്‍ കോളേജ്, അമ്മഞ്ചേരി, അതിരമ്പുഴ വഴി പോകേണ്ടതാണ്. കോട്ടയം ടൗണ്‍ ഭാഗത്തുനിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് ചാലുകുന്ന്, ചുങ്കം, കുടമാളൂര്‍, മെഡിക്കല്‍ കോളേജ്, അമ്മഞ്ചേരി, അതിരമ്പുഴ വഴി പോകേണ്ടതാണ്.