12 May, 2025 09:04:33 AM
കിളിമാനൂരിൽ അടച്ചിട്ട വീട്ടിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. അരിവാരിക്കുഴി സ്വദേശി നബീൽ(46) ആണ് മരിച്ചത്.
അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു നബീൽ താമസിച്ചിരുന്നത്. എന്നാൽ സഹോദരിയുടെ ചികിത്സയ്ക്കായി അമ്മ തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിയുകയാണ്. കുറച്ച് ദിവസം മുൻപ് വരെ നബീലിനെ പുറത്ത് വെച്ച് കണ്ടിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്.
നബീലിന് മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും അയൽവാസികൾ പറയുന്നു. അടച്ചിട്ട വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് നബീലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കിളിമാനൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.