10 May, 2025 09:35:38 AM


നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി രണ്ടരവയസ്സുകാരന് ദാരുണാന്ത്യം



അരീക്കോട് (മലപ്പുറം): കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു. കീഴുപറമ്പ് പഞ്ചായത്തിൽ കുറ്റൂളിയിലെ മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ്‌ ശസിൻ ആണുമരിച്ചത്. 

വാക്കാലൂരിലുള്ള മാതാവ് ശഹാനയുടെ ബന്ധുവീട്ടിൽ മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ അയൽവീട്ടിൽ നിർത്തിയിട്ട കാർ ഉരുണ്ട്‌ കുട്ടിയുടെ ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സംഭവം അറിഞ്ഞ് ഖത്തറിലുള്ള പിതാവ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. 

സഹോദരങ്ങൾ: ശാദിൻ, ശാസിയ. അരീക്കോട് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾക്കു ശേഷം ശനിയാഴ്ച കുനിയിൽ ഇരിപ്പാംകുളം ജുമാ മസ്ജിദ് കബർസ്താനിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K