08 May, 2025 02:20:53 PM
കോൺഗ്രസിൽ നടക്കുന്നത് 'ഓപ്പറേഷൻ സുധാകരൻ'- വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് 'ഓപ്പറേഷൻ സുധാകരൻ' എന്ന് വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസ്സിൽ നേതൃമാറ്റ വിവാദം മുറുകുന്നായതിനിടെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന ഘട്ടത്തിൽ എന്തിനാണ് ഇങ്ങനെ ഒരു നേതൃമാറ്റം എന്നും വടക്കനായ ഈഴവനായ സുധാകാരനെ തെക്കൻമാർ വെട്ടുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. " സുധാകരൻ നല്ല അധ്യക്ഷൻ ആണെന്ന് തെളിയിച്ചതാണ്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കമുണ്ട്. നേതൃത്വത്തിലുള്ളവർക്ക് കോമൺ സെൻസ് ഇല്ല. ആരുടെ താല്പര്യത്തിനാണ് സുധാകരനെ മാറ്റുന്നതെന്നു പറയണം" എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.