08 May, 2025 07:43:22 AM


പത്ത് യുവതികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി തിരുവൈരാണികുളം മഹാദേവ ക്ഷേത്രം



കൊച്ചി : തിരുവൈരാണികുളം മഹാദേവ ക്ഷേത്രട്രസ്റ്റ് നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി  പന്ത്രണ്ടാമത് സമൂഹ വിവാഹം മെയ് 10 ശനിയാഴ്ച രാവിലെ 8.30 മുതൽ 10 മണി വരെയുള്ള സമയത്ത് നടക്കും. ഈ വർഷം 10 യുവതികളാണ് സുമംഗലികളാകുന്നത്. ക്ഷേത്രത്തിന്‍റെ തിരുവാതിര കല്യാണ മണ്ഡപത്തിൽ അനുഗ്രഹപ്രഭാഷണവും നടക്കും.

സാമ്പത്തികമില്ലായ്മ എന്ന ഒറ്റ കാരണം കൊണ്ട് മാത്രം വിവാഹം നടക്കാത്ത നിർധനരായ കുടുംബങ്ങളിലെ യുവതികളുടെ മംഗല്യഭാഗ്യം സാക്ഷത്കരിക്കുന്നതിന് ക്ഷേത്രട്രസ്റ്റ് രൂപീകരിച്ചിരിക്കുന്ന പദ്ധതിയാണ് മംഗല്യം. 2013 ൽ ആരംഭിച്ച ഈ പദ്ധതി പ്രകാരം ഇത് വരെ 121 യുവതികളുടെ മംഗല്യഭാഗ്യം സാക്ഷത്കരിക്കാൻ ട്രസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.

തിരുവാതിര കല്യാണമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രട്രസ്റ്റ് വൈസ് പ്രസിഡന്റ് പി കെ നന്ദകുമാർ അധ്യക്ഷത വഹിക്കും. എം ഹേമലത ഐ പി എസ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എ എൻ മോഹനൻ, ആലുവ എം എൽ എ അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തും. എം ജെ ടോമി, ടി വി പ്രതീഷ്, വി എം ഷംസുദീൻ, അഡ്വ ടി എ ഷബീർ അലി, ഷിജിത സന്തോഷ്‌, പി ആർ ഷാജികുമാർ എന്നിവർ പ്രസംഗിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950