07 May, 2025 01:08:56 PM
രാസ ലഹരിക്കച്ചവടം; തിരുവനന്തപുരം സ്വദേശി കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം: രാസ ലഹരിക്കച്ചവടക്കാരന്‍ കരുതല്‍ തടങ്കലില്‍. മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത രാസ ലഹരി കേസിലെ പ്രതിയായ തിരുവനന്തപുരം ജില്ലയില്‍ വിളപ്പില്‍ വില്ലേജില്‍ പുളിയറക്കോണം പോസ്റ്റല്‍ അതിര്‍ത്തിയില്‍ മൈലാടി ഭാഗത്ത് അരവിന്ദ ഭവന്‍ വീട്ടില്‍ അനില്‍കുമാര്‍ മകന്‍ 27 വയസുള്ള അരവിന്ദ് അനിലിനെ കരുതല്‍ തടങ്കലില്‍ ആക്കി. മുണ്ടക്കയം പാറത്തോട് പഞ്ചായത്തില്‍ ചോറ്റി ത്രിവേണി ഭാഗത്ത് വച്ച് 40 ഗ്രാം എംഡിഎംഎയുമായി നാലാം തീയതി അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് എ., ഐ പി എസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവ് പുറപ്പെടുവിച്ചത് . അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം സെന്‍ററല്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോമില്‍ ആക്കി.