29 April, 2025 06:53:11 PM
വനം വന്യജീവിവകുപ്പ് സ്റ്റാള്‍ സന്ദര്‍ശിച്ച് മന്ത്രി എ.കെ. ശശീന്ദ്രന്‍

കോട്ടയം: വനം വന്യജീവി വകുപ്പ് സ്റ്റാള്‍ സന്ദര്‍ശിച്ച് മന്ത്രി എ.കെ. ശശീന്ദ്രന്‍. മേളയിലെ വനം വന്യജീവി വകുപ്പ് സ്റ്റാളാണ് മന്ത്രി സന്ദര്‍ശിച്ചത്. വന്യജീവി ആക്രമണപ്രതിരോധ ഉപകരണങ്ങള്‍ ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് പരിചയപ്പെടുത്തി. അവയുടെ ഉപയോഗം വിശദീകരിച്ചുനല്‍കുകയും ചെയ്തു. 15 മിനിറ്റോളം എന്റെ കേരളം പ്രദര്‍ശന വിപണന മേള യില്‍ ചെലവഴിച്ചാണ് മന്ത്രി മടങ്ങിയത്. കേരള വനം വികസന കോര്‍പ്പറേഷന്‍ അധ്യക്ഷ ലതിക സുഭാഷും ഒപ്പം ഉണ്ടായിരുന്നു.
വന്യജീവി പ്രതിരോധ ഉപകരണങ്ങള്‍ പരിചയപ്പെടുത്തി വനം വന്യജീവി വകുപ്പ്
കോട്ടയം: വന്യജീവികളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പരിചയപ്പെടുത്തി വനം വന്യജീവി വകുപ്പ്. എന്റെ കേരളം പ്രദര്‍ശനവിപണന മേള സ്റ്റാളിലാണ് പൊതുജനങ്ങള്‍ക്കായി കേരള വനം വന്യജീവി വകുപ്പ് ഇത്തരമൊരു അവസരം ഒരുക്കിയത്. കാടുകളിലും മറ്റും ട്രക്കിങിനു പോകുമ്പോള്‍ മൃഗങ്ങള്‍ അടുത്തുവരുമ്പോള്‍ അവയെ തുരത്തുന്ന അലാറം സെറ്റ് ചെയ്തിട്ടുള്ള ഉപകരണം,മൃഗങ്ങള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ ചെറിയ രീതിയിലുള്ള മുറിവ് ഏല്‍പ്പിച്ചു അവയെ തുരത്തുന്ന പെലറ്റസ് ഗണ്‍,വന്യജീവികളെയും മറ്റും പിടിക്കാന്‍ പോകുമ്പോള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ഫുള്‍ ബോഡി പ്രോട്ടക്ടര്‍ വസ്ത്രം, കാട്ടുതീയും മറ്റും പടര്‍ന്നുപിടിക്കുമ്പോള്‍ അത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ബ്‌ളോവര്‍, പാമ്പിനെ പിടിക്കുന്ന സ്റ്റിക്ക്, വനാതിര്‍ത്തികളില്‍ വന്യജീവികളെ നീരിക്ഷിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ക്യാമറ എന്നിവയും പ്രദര്‍ശനത്തിനുണ്ട്.