15 April, 2025 09:33:37 AM
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം. വാഴച്ചാല്‍ സ്വദേശികളായ അംബിക, സതീഷ് എന്നിവരാണ് മരിച്ചത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം വഞ്ചിക്കടവില്‍ ആയിരുന്നു സംഭവം. ഇന്നലെ രാത്രി കാട്ടാനയെ കണ്ട് ഇരുവരും ഓടിയിരുന്നു. രാവിലെ പ്രദേശവാസികള്‍ എത്തി നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ രണ്ടുപേരെയും കണ്ടെത്തിയത് എന്നാണ് പ്രാഥമിക വിവരം.
നാല് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കാട്ടാനയെ കണ്ട് ഇവര്‍ ചിതറി ഓടുകയായിരുന്നു. മറ്റുള്ളവരെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഡെപ്യൂട്ടി റേഞ്ച് ഓഫീസറും പൊലീസും ഉള്‍പ്പടെ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ സിസിഎഫിനോട് നിര്‍ദേശിച്ചു വനം മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദേശിച്ചു.