09 April, 2025 09:38:22 AM
ഷിബിലയുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ച ഗ്രേഡ് എസ് ഐയെ തിരിച്ചെടുത്തു

കോഴിക്കോട്: താമരശ്ശേരിയിലെ ഷിബിലയുടെ കൊലപാതകത്തിൽ സസ്പെൻഷനിലായിരുന്ന ഗ്രേഡ് എസ് ഐ നൗഷാദ് കെ കെയെ തിരിച്ചെടുത്തു. കണ്ണൂർ ഡിഐജി യതീഷ് ചന്ദ്രയാണ് തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവിറക്കിയത്. കൊല്ലപ്പെട്ട ഷിബിലയുടെ പരാതിയിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഗ്രേഡ് എസ് ഐയെ സസ്പെൻഡ് ചെയ്തത്. ഷിബില നൽകിയ പരാതി ഗൗരവമായി എടുത്ത് അന്വേഷിച്ചില്ലെന്ന് കാണിച്ചാണ് നടപടി. യാസിറിനെതിരെ പരാതി നൽകിയ ശേഷം നിരന്തരമായി സ്റ്റേഷനില്‍ വിളിച്ചിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ഷിബിലയുടെ പിതാവ് അബ്ദുറ്ഹമാന്‍ ആരോപണമുന്നയിച്ചിരുന്നു.