07 April, 2025 06:25:33 PM


ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം: ട്രൂപ്പിനെതിരെ കേസ്; ഗായകർ ഒന്നാംപ്രതി



കൊല്ലം: അഞ്ചൽ കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ​ഗാനേമളയിൽ ആർഎസ്എസ് ​ഗണ​ഗീതം പാടിയതിനെതിരെ കേസ്. ഗാനമേള ട്രൂപ്പിനെതിരെ കേസെടുത്തിരിക്കുന്നത്. നാഗർകോവിൽ നൈറ്റ് ബേർഡ്സ് ഓർക്കസ്ട്രയിലെ ഗായകരെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഉപദേശ സമിതിയെയും ഉത്സവാഘോഷ കമ്മിറ്റിയെയും കേസിലെ പ്രതികളാക്കി.

കടയ്ക്കൽ പോലീസ് ആണ് കേസെടുത്തത്. കോട്ടുക്കൽ സ്വദേശി പ്രവീണിന്റെ പരാതിയിലാണ് കേസെടുത്തത്. ഗണഗീത വിവാദത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു. ഉപദേശക സമിതി പിരിച്ച് വിടുന്നതടക്കമുള്ള നടപടിയെടുക്കും. ദേവസ്വം ബോർഡ് അസ്സിസ്റ്റന്റ് കമ്മീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും പി എസ് പ്രശാന്ത് പറഞ്ഞിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി, ഭദ്രകാളി ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി നടന്ന ഗാനമേളയാണ് വിവാദത്തിലായത്. കഴിഞ്ഞ ദിവസമാണ് ഗാനമേള നടന്നത്. ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ പറയുന്നത്. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്പോണ്‍സര്‍ ചെയ്തത്. ദേശഭക്തി ഗാനമാണ് പാടിയതെന്നും അതല്ലാതെ ആരോപണം ഉന്നയിക്കുന്നതുപോലെയുള്ള സംഭവം നടന്നിട്ടില്ലെന്നും ക്ഷേത്ര ഉപദേശക സമിതി പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928