01 April, 2025 07:55:44 PM


എമ്പുരാന്റെ വ്യാജപതിപ്പ് വില്‍പ്പനയ്ക്ക്; കണ്ണൂരില്‍ യുവതി കസ്റ്റഡിയില്‍



കണ്ണൂര്‍: പാപ്പിനിശ്ശേരി ജനസേവനകേന്ദ്രത്തില്‍ നിന്ന് മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ വ്യാജ പ്രിന്റ് പിടികൂടി. തംബുരു കമ്മ്യുണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് വ്യാജ പ്രിന്റ് പിടികൂടിയത്. പെന്‍ ഡ്രൈവില്‍ ചിത്രത്തിന്റെ കോപ്പി പകര്‍ത്തി നല്‍കുകയായിരുന്നു. സംഭവത്തില്‍ ജീവനക്കാരിയെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പില്‍ സൈബര്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. നേരത്തെ വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തിരുന്നു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ് അറിയിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K