26 March, 2025 11:33:16 AM
സംഗീത നിശയുടെ മറവിൽ 38 ലക്ഷം രൂപ തട്ടിയെന്ന് പരാതി; ഷാൻ റഹ്മാനെതിരെ വഞ്ചനാക്കേസ്

കൊച്ചി: സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനെതിരെ വഞ്ചനാകുറ്റത്തിന് കേസ്. കൊച്ചിയിലെ സംഗീത നിശയുടെ മറവില്‍ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം സൗത്ത് പൊലീസിന്റേതാണ് നടപടി.
പ്രൊഡക്ഷന്‍ മാനേജരും ഷോ ഡയറക്ടറുമായ നിജു രാജിന്റെ പരാതിയിലാണ് കേസ്. കൊച്ചിയില്‍ സംഗീതനിശ സംഘടിപ്പിച്ച് 38 ലക്ഷം രൂപ തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. പരിപാടി കഴിഞ്ഞയുടനെ പണം നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ പണം ലഭിച്ചിട്ടില്ലെന്നും പരാതിക്കാരന്‍ പറയുന്നു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് പരാതിയില്‍ പരാമര്‍ശിക്കുന്ന സംഗീതനിശ നടന്നത്. ഷാന്‍ റഹ്‌മാന് പുറമെ അദ്ദേഹത്തിന്റെ പങ്കാളിക്കുമെതിരെയും കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.