18 March, 2025 08:17:24 PM


സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്‍റെ അധ്യാപകർക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു



കോട്ടയം : സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ( SPG ) അദ്ധ്യാപകർക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. കുട്ടികളെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഇരകളാകുന്നതിൽ നിന്നും സംരക്ഷിക്കുക, ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ പോരാടാൻ സജ്ജരാക്കുക, നിയമലംഘനം തടയുക, ഓരോ കുട്ടിക്കും ചുറ്റും അദൃശ്യമായ സംരക്ഷണ ഭിത്തി കെട്ടിപ്പടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരളാ പോലീസ് ആവിഷ്കരിച്ച സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ( SPG ) അദ്ധ്യാപകർക്കായുള്ള പരിശീലന പരിപാടി കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ. ഷാഹുൽ ഹമീദ് എ IPS ഉദ്ഘാടനം നിർവഹിച്ചു. ബഹു വൈക്കം DYSP അധ്യക്ഷനായിരുന്ന ചടങ്ങിൽ അധ്യാപകർക്കായി കോട്ടയം ലീഗൽ സെൽ SI . ഗോപകുമാർ എം എസ് , MVI . റോഷൻ സാമുവൽ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ . ബെന്നി സെബാസ്റ്റ്യൻ എന്നിവർ ക്ലാസുകൾ നയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958