11 March, 2025 12:07:51 PM
പാലക്കാട് സൂര്യാഘാതമേറ്റ് വയലിൽ മേയാൻ വിട്ട കന്നുകാലികൾക്ക് ദാരുണാന്ത്യം

പാലക്കാട്: സൂര്യാഘാതമേറ്റ് പാലക്കാട് കന്നുകാലികൾ ചത്തു. രണ്ടു പശുക്കളാണ് ചത്തത്. വടക്കഞ്ചേരി,കണ്ണമ്പ്ര എന്നിവിടങ്ങളിലാണ് സംഭവം.വയലിൽ മേയാൻ വിട്ടിരുന്ന കന്നുകാലികളാണ് ചത്തത്. സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത് പോസ്റ്റുമോർട്ടത്തിലാണ്.ഇതേത്തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.