07 March, 2025 08:50:04 PM
പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരിക്കടത്ത് കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ എസ് നസീബാണ് എക്സൈസിന്റെ പിടിയിലായത്. പ്രതിയുടെ കൈയ്യിൽ നിന്ന് 300 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നസീബിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഒരു വർഷം മുൻപും ഇയാൾക്കെതിരെ കഞ്ചാവ് കേസിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ നസീബിനെ നേരത്തെ തന്നെ സംഘടനയിൽ നിന്നും പുറത്താക്കിയെന്നാണ് യൂത്ത് കോൺഗ്രസ് നിലപാട്.