24 February, 2025 08:51:33 AM


കുന്ദമം​ഗലത്ത് ഹോട്ടലിനു നേരെ കല്ലേറ്; യുവതിക്കും കുഞ്ഞിനും പരിക്ക്



കോഴിക്കോട്: കുന്ദമം​ഗലത്ത് ഹോട്ടലിനു നേരെയുണ്ടായ കല്ലേറിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും പരിക്ക്. കാരന്തൂർ മർക്കസ് കോളജിനു സമീപമുള്ള സ്പൂൺ മി എന്ന സ്ഥാപനത്തിനു നേരെയാണ് ആക്രമണം. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. നൂറ് രൂപയ്ക്ക് മന്തി വേണമെന്ന് ആവശ്യപ്പെട്ട് ഏതാനും ചിലർ വന്നിരുന്നുവെന്നു ഹോട്ടൽ അധികൃതർ പറയുന്നു. ഇതിനു പിന്നാലെ രണ്ടം​ഗ സംഘം വന്ന് ​ഹോട്ടലിനു നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ചില്ല് തെറിച്ചാണ് ഭക്ഷണം കഴിക്കുകയായിരുന്ന യുവതിക്കും കുട്ടിക്കും പരിക്കേറ്റത്. പരിക്ക് ​ഗുരുതരമല്ല. കുന്ദമം​ഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K