23 February, 2025 07:14:27 PM
തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വട്ടപ്പാറ സ്വദേശികളായ ബാലചന്ദ്രന്‍ (67), ജയലക്ഷ്മി (63) എന്നിവരാണ് മരിച്ചത്. മരുമകള്‍ വീട്ടിലെത്തി നോക്കിയപ്പോഴായിരുന്നു മൃതദേഹങ്ങള്‍ കണ്ടത്. ജയലക്ഷ്മി മൂന്നു വര്‍ഷമായി പാര്‍ക്കിങ്‌സന്‍സ് രോഗം മൂലം കിടപ്പിലായിരുന്നു. ഇതിന്റെ മനോവിഷമം ഇരുവര്‍ക്കുമുണ്ടായിരുന്നു. വട്ടപ്പാറ പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.