16 February, 2025 10:38:25 AM
കോട്ടയം നഗരത്തിലും സമീപ പ്രദേശത്തും താപനില ഇന്നും ക്രമാതീതമായി ഉയരുന്നു

കോട്ടയം : കുംഭമാസം തുടങ്ങിയതോടെ കോട്ടയം നഗരത്തിലും സമീപ പ്രദേശത്തും താപനില ക്രമാതീതമായി ഉയരുന്നു. കാലാവസ്ഥാ വകുപ്പിൻ്റെ കണക്ക് പ്രകാരം ഇന്നലെ പകൽ താപനില 36.5°C വരെയെത്തി. സാധാരണയേക്കാൾ 2.4°C അധികം ചൂടാണിത്. സംസ്ഥാനത്ത് താപനില വ്യതിയാനം ഏറ്റവും ഉയർന്നു നിൽക്കുന്നത് കോട്ടയമെന്നത് ആശങ്ക ഉളവാക്കുന്നു.
കഴിഞ്ഞ നാലു ദിവസമായി കോട്ടയത്തെ താപനില ക്രമാതീതമായി ഉയരുന്നു.
ഫെബ്രുവരി 12 : 34.6°C
ഫെബ്രുവരി 13 : 35.0°C
ഫെബ്രുവരി 14: 35.2°C
ഫെബ്രുവരി 15 : 36.5°C
ഇന്നലെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ താപനില. ബ്രാക്കറ്റിൽ സാധാരണയേക്കാൻ രേഖപ്പെടുത്തിയ ഉയർന്ന അളവ്.
കണ്ണൂർ: 34.1°C ( -0.2°C)
കോഴിക്കോട് : 35.4 (2.0)
പാലക്കാട് : 37.0 (1.9)
തൃശൂർ : 36.8 (1.9)
കൊച്ചി: 32.0 (0.0)
കോട്ടയം: 36.5 (2.4)
പുനലൂർ : 36.5 (0.8)
തിരുവനന്തപുരം: 35.2(1.9)