02 February, 2025 09:47:41 PM
ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു
ചങ്ങനാശ്ശേരി: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു. ചങ്ങനാശ്ശേരിക്ക് സമീപം കുറിച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു. അസം സ്വദേശിയായ ലളിത് (24) ആണ് കൊല്ലപ്പെട്ടത്. പ്രതി അസം സ്വദേശി വിജയകുമാറിനെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റതാണ് മരണ കാരണം. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.