18 January, 2025 06:29:21 PM


മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

 

വൈക്കം :  മുക്കുപണ്ടം പണയം വച്ച്  പണം തട്ടിയെടുത്ത  കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം മാടപ്പള്ളി ഭാഗത്ത് കിഴക്കേക്കുറിച്ചിത്തറ വീട്ടിൽ വിജീഷ് (33) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പലതവണകളായി ഉല്ലല ഭാഗത്ത്  പ്രവർത്തിക്കുന്ന സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ  ചെയിനും,വളയും പണയം വെച്ച്  1,46,000 ( ഒരു ലക്ഷത്തി നാൽപത്തി ആറായിരം) രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് അധികൃതരുടെ പരിശോധനയിൽ ഇത് സ്വർണമല്ലെന്ന് തിരിച്ചറിയുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ  ഇയാളെ പിടികൂടുകയുമായിരുന്നു.വൈക്കം സ്റ്റേഷൻ എസ്.ഐ കുര്യൻ മാത്യു, സി.പി.ഓ മാരായ സുദീപ്, കിഷോർ, റെജി എന്നിവർ ചേർന്നാണ്  ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K