10 January, 2025 11:09:14 AM


കൊല്ലത്ത് പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ



കൊല്ലം: കൊല്ലത്ത് പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ചെറിയവെളിനല്ലൂർ മോട്ടോർ കുന്ന് കുഴിവിള പുത്തൻ വീട്ടിൽ ഷെമീർ (36) ആണ് അറസ്റ്റിലായത്. ടൂഷന് പോയ കുട്ടി അവിടെ എത്തിയില്ല. തുടർന്ന് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകനൊപ്പം കുട്ടിയെ കണ്ടത്. കൗൺസിലിംഗിനിടെ കുട്ടി പീഡന വിവരം പുറത്തു പറയുകയായിരുന്നു. പൂയപ്പള്ളി പൊലീസ് ആണ് ഷമീറിനെ അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K