31 December, 2024 06:20:25 PM


വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 111 വര്‍ഷം കഠിന തടവ്



തിരുവനന്തപുരം: ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 111 വർഷം തടവ്. അധ്യാപകനായ മനോജിനെയാണ് തിരുവനന്തപുരം പോക്സോ അതിവേ​ഗ കോടതി ശിക്ഷിച്ചത്. 2019 ൽ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ നിർണായക വിധി വന്നിരിക്കുന്നത്. 111 വർഷം തടവും 105000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി എന്നിവയാണ് അധ്യാപകനെതിരെയെുള്ള കുറ്റങ്ങൾ. ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അധ്യാപകനാണ് മനോജ്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K