28 December, 2024 09:13:35 AM


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ യാത്രയയപ്പ് ചടങ്ങ് മാറ്റിവെച്ചു



തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഇന്ന് നടത്താനിരുന്ന യാത്രയയപ്പ് ചടങ്ങ് മാറ്റിവച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ജനുവരി ഒന്നു വരെ ദുഃഖാചരണമായതിനാലാണ് ചടങ്ങ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ഡിസംബർ 29 ന് ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

പുതിയ കേരള ഗവർണർ രാജേന്ദ്ര ആര്‍ലേകര്‍ ജനുവരി രണ്ടിന് ചുമതലയേൽക്കും. പുതുവത്സര ദിനത്തിൽ അദ്ദേഹം കേരളത്തിലെത്തും. ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായി ചുമതലയേൽക്കും. ബിഹാര്‍ ഗവര്‍ണര്‍ പദവിയില്‍ നിന്നാണ് 70 കാരനായ ആര്‍ലേകര്‍ കേരളത്തിന്റെ ഗവര്‍ണറായെത്തുന്നത്. ഗോവയില്‍ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ തിളങ്ങിയിരുന്നു. ഗോവ വ്യവസായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, ഗോവ പട്ടിക ജാതി മറ്റു പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, ബിജെപി ഗോവ യൂനിറ്റിന്റെ ജനറല്‍ സെക്രട്ടറി, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K