19 December, 2024 06:54:27 PM


കേരളോത്സവം ജില്ലാതല മത്സരങ്ങൾ നാളെ മുതൽ കോട്ടയത്ത്



കോട്ടയം: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് വെള്ളിയാഴ്ച (ഡിസംബർ 20) കോട്ടയത്ത് തുടക്കമാകും. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്തിൽ നിന്ന് എം.ടി. സെമിനാരി എച്ച്.എസ്.എസിലേക്ക് സാംസ്‌കാരിക ഘോഷയാത്ര നടക്കും. വൈകിട്ട് അഞ്ചിന് എം.ടി. സെമിനാരി എച്ച്.എസ്.എസിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ കേരളോത്സവം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു സ്വാഗതം ആശംസിക്കും. വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ കേരളോത്സവ സന്ദേശം നൽകും. യുവജന ക്ഷേമ ബോർഡംഗം റോണി മാത്യു, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ എന്നിവർ പ്രോഗ്രാം വിശദീകരിക്കും.

ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, ജെസി ഷാജൻ, പി.എസ്. പുഷ്പമണി, പി.എം. മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിർമ്മല ജിമ്മി, രാധാ വി. നായർ, റ്റി.എസ്. ശരത്, റ്റി.എൻ. ഗിരീഷ് കുമാർ, അഡ്വ. ശുഭേഷ് സുധാകരൻ, രാജേഷ് വാളിപ്ലാക്കൽ, അഡ്വ. ഷോൺ ജോർജ്, പി.ആർ. അനുപമ, ഹേമലത പ്രേംസാഗർ, റെജി എം. ഫിലിപ്പോസ്, നിബു ജോൺ, സുധാകുര്യൻ, പി.കെ. വൈശാഖ്, ഡോ. റോസമ്മ സോണി, ജോസ്‌മോൻ മുണ്ടയ്ക്കൽ, ഹൈമി ബോബി, നഗരസഭാധ്യക്ഷരായ കൃഷ്ണകുമാരി രാജശേഖരൻ, ലൗലി ജോർജ് പടികര, പ്രീതാ രാജേഷ്, ഷാജു വി. തുരുത്തൻ, സുഹ്‌റ അബ്ദുൾ ഖാദർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ബിജു, ജോൺസൺ തോമസ്, ആര്യ രാജൻ, സിന്ധുമോൾ ജേക്കബ്, ആനന്ദ് മാത്യു ചെറുവള്ളിൽ, മറിയാമ്മ എബ്രഹാം, പ്രൊഫ. ടോമിച്ചൻ ജോസഫ്, എൻ. രാജു, മുകേഷ് കെ. മണി, അജിത രതീഷ്, മറിയാമ്മ ഫെർണാണ്ടസ്, യുവജനക്ഷേമ ബോർഡംഗം സന്തോഷ് കാലാ, നഗരസഭാംഗം ബിൻസി പാറയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ എം.ആർ. സുനിമോൾ, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.വി. രതീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ എന്നിവർ പങ്കെടുക്കും.  

ഡിസംബർ 21, 22 തീയതികളിൽ കായികമത്സരങ്ങളും കലാമത്സരങ്ങളും നടക്കും. ഡിസംബർ 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ അധ്യക്ഷനാകും. ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് മുഖ്യപ്രഭാഷണവും സമ്മാനവിതരണവും നിർവഹിക്കും.  

തീയതി, മത്സരങ്ങൾ, വേദി, സമയം വിവരങ്ങൾ ചുവടെ
 
കായിക മത്സരങ്ങൾ

ഡിസംബർ 21​ 

അത്‌ലറ്റിക്‌സ്, വടംവലി-കോട്ടയം സി.എം.എസ്. കോളജ് ഗ്രൗണ്ട്, രാവിലെ ഒൻപതുമുതൽ
ക്രിക്കറ്റ്-കോട്ടയം സി.എം.എസ്. എച്ച്.എസ്.എസ്. ഗ്രൗണ്ട്, രാവിലെ ഒൻപതുമുതൽ
ഫുട്‌ബോൾ- കോട്ടയം എസ്.എച്ച്. മൗണ്ട് എച്ച്.എസ്.എസ്. ഗ്രൗണ്ട്-രാവിലെ ഒൻപതുമുതൽ
ബാസ്‌ക്കറ്റ് ബോൾ, വോളിബോൾ, ആം റെസലിങ്-കോട്ടയം ഇൻഡോർ സ്‌റ്റേഡിയം-രാവിലെ ഒൻപതുമുതൽ
നീന്തൽ മത്സരങ്ങൾ-പുല്ലരിക്കുന്ന് കെ.ജി.എസ്. ക്ലബ്-രാവിലെ 10 മുതൽ
ആർച്ചറി-മാന്നാനം കെ.ഇ. സ്‌കൂൾ-രാവിലെ 10 മുതൽ

ഡിസംബർ 22

ചെസ്- കോട്ടയം ഇൻഡോർ സ്‌റ്റേഡിയം-രാവിലെ ഒൻപതുമുതൽ
ഷട്ടിൽ ബാഡ്മിന്റൻ- കോട്ടയം ഇൻഡോർ സ്‌റ്റേഡിയം-രാവിലെ ഒൻപതുമുതൽ
കബഡി, കളരിപ്പയറ്റ്-കോട്ടയം ഇൻഡോർ സ്‌റ്റേഡിയം-രാവിലെ ഒൻപതുമുതൽ

കലാമത്സരങ്ങൾ

ഡിസംബർ 21

ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം, നാടോടിനൃത്തം(സിംഗിൾ, ട്രൂപ്പ്), കഥകളി(ഒരു വേഷം), സംഘനൃത്തം, ഓട്ടൻ തുള്ളൽ-എം.ടി. സെമിനാരി എച്ച്.എസ്.എസ്. മെയിൻ ഹാൾ(വേദി 1-നിള)-രാവിലെ ഒൻപതുമുതൽ

ഫ്‌ളൂട്ട്, തബല, ഹാർമോണിയം(ലൈറ്റ്), സിത്താർ, മൃദംഗം, വയലിൻ(പൗരസ്ത്യം, പാശ്ചാത്യം)-എം.ടി. സെമിനാരി എച്ച്.എസ്.എസ്. ക്ലാസ് റൂം(വേദി 2-സക്കീർ ഹുസൈൻ നഗർ)-രാവിലെ ഒൻപതുമുതൽ

മോണോആക്ട്, മിമിക്രി, മൈം, പ്രസംഗം(മലയാളം), പ്രസംഗം(ഹിന്ദി, ഇംഗ്‌ളീഷ്)-എം.ടി. സെമിനാരി എച്ച്.എസ്.എസ്. ക്ലാസ് റൂം(വേദി 3-കബനി)-രാവിലെ ഒൻപതുമുതൽ

പെയിന്റിംഗ്(വാട്ടർ കളർ), കവിതാരചന(മലയാളം), കവിതാരചന(ഹിന്ദി, ഇംഗ്‌ളീഷ്), കഥാരചന, കഥാരചന(ഹിന്ദി, ഇംഗ്‌ളീഷ്), പെൻസിൽ ഡ്രോയിംഗ്, ഉപന്യാസരചന, കാർട്ടൂൺ-എം.ടി. സെമിനാരി എച്ച്.എസ്.എസ്. ക്ലാസ് റൂം(വേദി 4-കാവേരി)-രാവിലെ ഒൻപതുമുതൽ

വീണ, മദ്ദളം, ഗിത്താർ, ചെണ്ട(സിംഗിൾ), ചെണ്ടമേളം, സംഘഗാനം, ദേശഭക്തിഗാനം, കഥാപ്രസംഗം, വള്ളംകളിപ്പാട്ട്(കുട്ടനാടൻ, ആറന്മുള), നാടോടിപ്പാട്ട് ഗ്രൂപ്പ്-എം.ടി. സെമിനാരി എച്ച്.എസ്.എസ്. ക്ലാസ് റൂം(വേദി 5-ഭവാനി)-രാവിലെ ഒൻപതുമുതൽ

ഡിസംബർ 22

തിരുവാതിര, ഏകാംഗനാടകം(മലയാളം), മാർഗംകളി, നാടകം(ഹിന്ദി, ഇംഗ്‌ളീഷ്), മണിപ്പൂരി, കഥക്, ഒഡിസി, ഒപ്പന- എം.ടി. സെമിനാരി എച്ച്.എസ്.എസ്. മെയിൻ ഹാൾ(വേദി 1-നിള)-രാവിലെ ഒൻപതുമുതൽ
ദഫ്മുട്ട്, വട്ടപ്പാട്ട്, കോൽക്കളി, മാപ്പിളപ്പാട്ട്-എം.ടി. സെമിനാരി എച്ച്.എസ്.എസ്. ക്ലാസ് റൂം(വേദി 2-സക്കീർ ഹുസൈൻ നഗർ)-രാവിലെ ഒൻപതുമുതൽ
ലളിതഗാനം(പുരുഷൻ, വനിത), കവിതാലാപനം(സിംഗിൾ), നാടോടിപ്പാട്ട് (സിംഗിൾ), കർണാടക സംഗീതം(സിംഗിൾ), വായ്പ്പാട്ട്(ക്ലാസിക്കൽ, ഹിന്ദുസ്ഥാനി)-എം.ടി. സെമിനാരി എച്ച്.എസ്.എസ്. ക്ലാസ് റൂം(വേദി 3-കബനി)-രാവിലെ ഒൻപതുമുതൽ
കളിമൺ ശിൽപനിർമാണം, ഫ്‌ളവർ അറേഞ്ച്‌മെന്റ്(പുഷ്പാലങ്കാരം), മെഹന്തി(മൈലാഞ്ചിയിടൽ), ക്വിസ് മത്സരം-എം.ടി. സെമിനാരി എച്ച്.എസ്.എസ്. ക്ലാസ് റൂം(വേദി 4-കാവേരി)-രാവിലെ ഒൻപതുമുതൽ


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939