18 December, 2024 07:53:49 PM


തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി



കൊച്ചി: സംസ്ഥാനത്തെ ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്‍ഡ് പുനര്‍ വിഭജന നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. സര്‍ക്കാരിന്റെ വാര്‍ഡ് പുനര്‍ വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങളുമാണ് ഹൈക്കോടതി റദ്ദാക്കിയത്.

നഗരസഭകളിലെ മുസ്‌ലിം ലീഗ് ജനപ്രതിനിധികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി. പാനൂര്‍, മുക്കം, കൊടുവള്ളി, പയ്യോളി, ശ്രീകണ്ഠാപുരം, മട്ടന്നൂര്‍, ഫറോക്, പട്ടാമ്പി നഗരസഭകളിലെ വാര്‍ഡ് പുനര്‍ വിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയത്. പടന്ന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് പുനര്‍ വിഭജന ഉത്തരവും മാര്‍ഗ നിര്‍ദേശങ്ങളും നിയമ വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K