05 December, 2024 07:37:16 PM


മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തു



മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തു. മുംബൈയിലെ ആസാദ്മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. മഹാരാഷ്ട്രയുടെ 21-ാമത്തെ മുഖ്യമന്ത്രിയാണ് ദേവേന്ദ്ര ഫഡ്നാവിസ്. ഏകനാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു. മൂന്നാമത്തെ തവണയാണ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയാകുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937