03 December, 2024 06:43:11 AM


കാരാട്ട് കുറീസ് ചിട്ടി തട്ടിപ്പ് കേസിലെ രണ്ടാം പ്രതി പാലക്കാട് അറസ്റ്റിൽ



പാലക്കാട്: കാരാട്ട് കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചിട്ടി തട്ടിപ്പ് കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. മലപ്പുറം ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി ശ്രീജിത്തിനെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു പ്രതികളായ മുബഷിര്‍, സന്തോഷ് എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.


പാലക്കാട് മഞ്ഞക്കുളം പള്ളിക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന കാരാട്ട് കുറീസ് സ്ഥാപനം മുബഷിര്‍, സന്തോഷ്, ശ്രീജിത്ത് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ്. ചിട്ടി നിക്ഷേപത്തിലൂടെ ലക്ഷങ്ങളുടെ നിക്ഷേപം ഇവര്‍ സ്വീകരിച്ചിരുന്നു. ഈ തുക തിരിച്ചു ലഭിച്ചില്ലെന്നാരോപിച്ച്‌ നൂറിലധികം പരാതികളാണ് പൊലീസിന് ലഭിച്ചത്.


പരാതിയെ തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടി പ്രതികള്‍ ഒളിവില്‍ പോയതോടെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തി പൊലീസ് രേഖകളും മറ്റും പിടിച്ചെടുത്തിരുന്നു. പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്ബി എന്നിവിടങ്ങളിലും മലപ്പുറം, തൃശ്ശൂര്‍ ജില്ലകളുടെ വിവിധ ഭാഗങ്ങളിലും ബ്രാഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K