02 December, 2024 08:48:09 AM


തദ്ദേശ വാര്‍ഡ് വിഭജനം; പരാതികള്‍ സ്വീകരിക്കുന്നത് നാല് വരെ നീട്ടി



തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ നാല് വരെ നീട്ടി. ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി പരാതികള്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്കോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗ്ഗമോ നല്‍കണം. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കില്ല.

കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ നവംബര്‍ 16നാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. https://www.delimitation.lsgkerala.gov.in വൈബ്സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും കരട് വാര്‍ഡ് വിഭജന നിര്‍ദേശങ്ങള്‍ ലഭ്യമാണ്. പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസില്‍ സ്വീകരിക്കില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.

വാര്‍ഡ് വിഭജനം സംബന്ധിച്ച് ഡീലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറിക്കുള്ള പരാതികള്‍. സെക്രട്ടറി, ഡീലിമിറ്റേഷന്‍ കമ്മിഷന്‍, കോര്‍പറേഷന്‍ ബില്‍ഡിങ് നാലാം നില, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം- 695033 ഫോണ്‍: 0471-2335030.എന്ന വിലാസത്തിലാണ് അയക്കേണ്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939